തെന്നിന്ത്യന്‍ പ്രിയ നായിക കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്‌ലുവാണ് താരത്തിന് മിന്നുചാര്‍ത്തിയത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മുംബൈ താജ്മഹല്‍ പാലസ് ഹോട്ടലില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ചുവന്ന ലെഹങ്കയണിഞ്ഞ് കാജലെത്തിയപ്പോള്‍ ഐവറി കളറിലുള്ള ഷെര്‍വാണിയണിഞ്ഞാണ് ഗൗതം ധരിച്ച് എത്തിയത്. ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു.
പേസ്റ്റല്‍ ഗ്രീന്‍ നിറത്തിലുള്ള വസ്ത്രമാണ് താരം തന്റെ മെഹന്ദി ചടങ്ങിനായി തിരഞ്ഞെടുത്തത്. മഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞായിരുന്നു ഹല്‍ദി ആഘോഷ ചടങ്ങുകള്‍. ഡിസണ്‍ ലിവിങ്ങ് എന്ന ഇന്റീരിയര്‍ ഡിസൈനിങ്ങ് സ്ഥാനപനത്തിന്റെ മേധാവിയാണ് ഗൗതം കിച്ച്‌ലു. ഏറെ നാളത്തെ സൗഹൃദമാണ് ഇപ്പോള്‍ വിവാഹത്തിലെത്തി നില്‍ക്കുന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.