താരങ്ങള്‍ക്കെതിരെ ഗോസിപ്പുകളും ഊഹാപോഹങ്ങളും മാത്രമല്ല, നടിമാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം ബോഡി ഷെയിമിംഗ് ആണ്. തടി കൂടി, മുടി വെട്ടി, കാല് നോക്ക്, ഇങ്ങനെ പോകും ഓരോ അഭിപ്രായങ്ങളും. എന്നാല്‍ പലരും ഇത്തരം ബോഡി ഷെയിമിംഗിനെതിരെ മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന ബോഡി ഷെയിമിംഗില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കനിഹ.
ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ പഴയകാല ചിത്രം പങ്കുവെച്ചാണ് താരം വിമര്‍ശകര്‍ക്ക് വായടപ്പിച്ച് മറുപടി നല്‍കിയിരിക്കുന്നത്. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്നും ശരീരത്തെ സ്നേഹിക്കാന്‍ ആരംഭിക്കണമെന്നും താരം പറയുന്നു. നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി നടന്നകലുകയെന്നും കനിഹ പറയുന്നു. മമാങ്കമാണ് കനിഹയുടെതായി മലയാളത്തില്‍ എത്തിയ അവസാന ചിത്രം.
കനിഹയുടെ കുറിപ്പ് ഇങ്ങനെ;
ഹാ.. തീര്‍ച്ചയായും ഇതെന്റെ ഒരു പഴയ ഫോട്ടോയാണ്.. നിങ്ങളില്‍ പലരേയും പോലെ ഞാനും എന്റെ പഴയ കുറച്ച് ചിത്രങ്ങളിലൂടെ കടന്നുപോവുകയായിരുന്നു, എനിക്ക് എത്രയോ വണ്ണം കുറവായിരുന്നുവെന്നും എന്റെ വയര്‍ എത്രയോ പരന്നതാണെന്നും എത്ര മനോഹരമായിരുന്നു എന്റെ മുടിയെന്നും ഞാന്‍ ആലോചിച്ചു ഇരുന്നുപോയി.
ഞാന്‍ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നത് പെട്ടെന്നാണ് ഓര്‍ത്തത്..! ഇപ്പോള്‍ കാണുന്ന രീതിയില്‍ ഞാന്‍ അസന്തുഷ്ടയാണോ?
ഒരിക്കലുമല്ല… മുന്‍പെങ്ങും ഇല്ലാത്ത വിധം ഞാന്‍ ഇന്ന് എന്നെ തന്നെ സ്നേഹിക്കുന്നുണ്ട്. എന്റെ ശരീരത്തിലെ ഓരോ പാടുകള്‍ക്കും മനോഹരമായ ചില കഥകള്‍ പറയുവാനുണ്ട്. എല്ലാം പെര്‍ഫെക്റ്റ് ആണെങ്കില്‍ പിന്നെന്തിനാണ് പ്രശ്‌നം?.
നമ്മുടെ ശരീരത്തെ സ്വീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്നത് വളരെ പ്രധാനമാണ് .. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിര്‍ത്തുക. നമുക്കെല്ലാവര്‍ക്കും വ്യത്യസ്ത കഥകളുണ്ട് .. കുറവ് തോന്നുന്നത് നിര്‍ത്തുക .. നിങ്ങളുടെ ശരീരത്തെ സ്നേഹിക്കാന്‍ ആരംഭിക്കുക. നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി നടന്നകലുക.
Discussion about this post