കൊച്ചി: തന്റെ വീട്ടില്‍ ഇനി മുതല്‍ മുന്‍കൂട്ടി അനുവാദം വരരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ച് നടി അനശ്വര രാജന്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. യൂട്യൂബ് വിഡിയോ, അഭിമുഖം എന്നിവയുടെ പേരില്‍ മുന്‍കൂട്ടി അറിയിക്കാതെ ചിലര്‍ താരത്തിന്റെ വീട്ടില്‍ എത്തിയിരുന്നു.
ഇതോടെയാണ് ഇനി മുതല്‍ മുന്‍കൂട്ടി അനുവാദം വരരുതെന്ന് അഭ്യര്‍ത്ഥിച്ച് നടി രംഗത്തെത്തിയത്. കോവിഡിന്റെ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കൂടിയാണ് ഇതെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
നടി അനശ്വരയുടെ കുറിപ്പ് വായിക്കാം
എന്നെ ബന്ധപ്പെടാന്‍ ആ?ഗ്രഹിക്കുന്ന ആളുകളോട് ഒരു വാക്ക്
ഇതുവരെ നിങ്ങള്‍ എനിക്ക് പകര്ന്നുനല്കുന്ന സ്നേഹത്തെയും ഊഷ്മളതയെയും ഞാന്‍ ആത്മാര്‍ത്ഥമായി അംഗീകരിക്കുന്നുണ്ട്. നിങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍ വായിക്കാന്‍ പരമാവധി ശ്രമിക്കാറുമുണ്ട്, പക്ഷെ , നിങ്ങളില്‍ ചിലര്‍ മുന്‍കൂട്ടി അനുവാദം ചോദിക്കാതെ എന്റെ വീട്ടിലേക്ക് കടന്നുവരികയാണ്. എന്റെ വാതിലില്‍ മുട്ടുന്നതിന് മുന്‍പ് ഞാന്‍ അവിടെയുണ്ടോ എന്നും വീട്ടിലേക്ക് വരുന്നതിന് എന്റെ അനുവാദം വാങ്ങിയിരുന്നോ എന്നും നിങ്ങള്‍ പരിശോധിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അങ്ങനെ ചെയ്യാത്തത് ഒരാളുടെ അടിസ്ഥാന അവകാശമായ സ്വകാര്യതയിലേക്കുള്ള എത്ര വലിയ കടന്നുകയറ്റമാണെന്നതിനെക്കുറിച്ചും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞ തരണോ?
നിങ്ങള്‍ക്ക് യൂട്യൂബ് കണ്ടന്റും വീഡിയോകളും അഭിമുഖങ്ങളും തയ്യാറാക്കണമെന്നുള്ള നിങ്ങള്‍ ആഗ്രഹം എനിക്ക് മനസിലാക്കാനാവും. അതുകൊണ്ട് എനിക്ക് ഗുണങ്ങളുണ്ടെന്നും അറിയാം. പക്ഷെ അങ്ങനെ ചെയ്യുന്നതിന് അതിന്റേതായ കൃത്യമായ മാര്‍ഗങ്ങളുണ്ട്. ആദ്യം എന്നോട് അനുവാദം ചോദിക്കണമെന്ന് മറക്കരുത്.
കൂടാതെ ഈ സാഹചര്യത്തില്‍ നിങ്ങള്‍ അങ്ങനെ ചെയ്യാത്തത് എനിക്ക് മാത്രമല്ല, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അപകടം വരുത്തിവയ്ക്കുന്ന കാര്യമാണ്. ഇങ്ങനെ നിങ്ങള്‍ ചെയ്യുന്നത് വഴി അപകടത്തില്‍ പെടാന്‍ സാധ്യതയുള്ള കുടുംബാംഗങ്ങള്‍ എനിക്കുമുണ്ട്. അതുകൊണ്ട്, മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നമ്മുക്ക് ബോധവാന്മാരായിരിക്കാം. എല്ലാരോടും മികച്ച രീതിയില്‍ ഇടപെടുന്നതിനെ കുറിച്ചാകാം നമ്മുടെ ചിന്തയെന്നും താരം കുറിച്ചു.
Discussion about this post