കൊച്ചി: ഇന്നത്തെ മാധ്യമങ്ങളില്‍ വരുന്നത് പ്രാധാന്യമില്ലാത്ത വാര്‍ത്തകളാണെന്ന് തുറന്ന് പറഞ്ഞ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. സെലിബ്രിറ്റികള്‍ക്ക് എന്തിനാണ് മാധ്യമങ്ങള്‍ ഇത്ര പ്രാധാന്യം നല്‍കുന്നതെന്നും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന എത്രയോ പേര്‍ ഈ രാജ്യത്തുണ്ട്, അവര്‍ക്കല്ലേ പ്രാധാന്യം നല്‍കേണ്ടതെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.
ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഏതോ നടന്‍ 5 കോടിയുടെ കാറ് ഈ മാസവും വാങ്ങി, മറ്റൊരു നടിയുടെ ഫോട്ടോ ഷൂട്ടിലെ വസ്ത്രം കണ്ട് ആരാധകന്‍ ഞെട്ടി തുടങ്ങിയ രീതിയിലുള്ള വാര്‍ത്തകളാണ് പല ചാനലുകളിലേയും പ്രധാന വാര്‍ത്തകളെന്നും നമ്മുടെ കേരളത്തിലെ പല ചാനലുകാരും വളരെയേറേ അധ:പതിച്ചു എന്നാണ് എനിക്ക് തോന്നുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
കുറിപ്പ് വായിക്കാം
പണ്ഡിറ്റിന്‌ടെ സാമൂഹ്യ നിരീക്ഷണം
പല ചാനലുകളിലേയും പ്രധാന വാര്‍ത്ത നോക്കു. ഏതോ നടന്‍ 5 കോടിയുടെ കാറ് ഈ മാസവും വാങ്ങിയത്രേ, മറ്റൊരു നടിയുടെ ഫോട്ടോ ഷൂട്ടിലെ വസ്ത്രം കണ്ട് ആരാധകന്‍ ഞെട്ടിയത്രേ, ഏതോ പ്രമുഖ നടന്‌ടെ പുതിയ സിനിമയിലെ ലുക്ക് കണ്ട് താരത്തിന്‌ടെ ആരാധകന്‍ ബോധം കെട്ടത്രേ, പ്രമുഖ നടിയുടെ പ്രസവ വാര്‍ത്തകള്‍, ഏതോ നടി 50 ലക്ഷം രൂപയുടെ വസ്ത്രം വാങ്ങിയത്രേ, മറ്റോരു താരം 100 കോടി രൂപയില്‍ തന്‌ടെ പത്താമത്തെ വീട് പണിതത്രേ.. Etc, etc..
നമ്മുടെ കേരളത്തിലെ പല ചാനലുകാരും വളരെയേറേ അധ:പതിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.
ഈ കോടീശ്വരന്മാരും, പ്രമുഖ ണാരങ്ങളും എത്ര കോടികള് എന്തിനെ എങ്കിലും ഒക്കെ ചെലവാക്കിക്കോട്ടെ. അത് ഇത്ര ഇത്ര വലിയ breaking news, headline വാര്‍ത്ത ആക്കുവാന്‍ എന്തിരിക്കുന്നു. സത്യത്തില്‍ കഷ്ടപ്പെടുന്ന പാവങ്ങളുടെ നീതി കിട്ടാതെ അലയുന്ന വാര്‍ത്തകളും, തൊഴിലുകള്‍ നഷ്ടപ്പെട്ട് തിരികെ വരുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളും, നാട്ടിലെ ഭീകരമായ തൊഴിലില്ലായ്മയും etc. ഒക്കെയല്ലേ പ്രധാന വാര്‍ത്ത ആകേണ്ടത്.
ഈ സെലിബ്രിറ്റികള്‍ക്ക് എന്തിനാണ് ഈ മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നത്.ദാരിദ്രവും കഷ്ടപ്പാടുകളും അനുഭവിക്കുന്ന വലിയ ഒരു ജനത നമ്മുടെ രാജ്യത്തുണ്ട്.അവര്‍ക്ക് ആണ് പ്രാധാന്യം കൊടുക്കേണ്ടത്,അല്ലാതെ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന സിനിമാക്കാര്‍ക്കും, രാഷ്ട്രീയക്കാ4ക്കും, ക്രിക്കറ്റര്‍മാര്‍ക്കും അല്ല.
പ്രമുഖ നടന്‍മാര്‍ പാന്റ് വാങ്ങി , കാരവാന്‍ വാങ്ങി, പ്രമുഖ നടിമാര്‍ കുഞ്ഞു പാവാട വാങ്ങി , നിക്കര്‍ വാങ്ങി , കാര്‍ വാങ്ങി , കാരവാന്‍ വാങ്ങി ഇതില്‍ എന്ത് വാര്‍ത്ത പ്രാധാന്യo ?
(വാല് കഷ്ണം.. നാടക കലാകാരന്മാര്‍ക്ക് സിനിമാക്കാരേക്കാള് കഴിവ് ആവശ്യമാണ്. പക്ഷേ അവരില് പലരും വലിയ പട്ടിണിയിലാണ്. ആഢംബര ജീവിതം നയിക്കുന്ന സിനിമ താരങ്ങള്‍…ഓരോ മാസവും ഓരോ കാര്‍… പുതിയ വീടുകള്‍… പക്ഷെ ഇതൊന്നുമില്ലാത്ത.. അഭിനയം മാത്രം ഉപജീവനം ആക്കിയ നാടക കലാകാരന്‍മാര്‍ പട്ടിണിയിലും..അവരുടെ വാ4ത്ത ലോകത്തെ അറിയിക്കുവാ9 ആ4ക്കും താല്പര്യമില്ല. നടക്കട്ടെ..)
Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ മായമില്ലാത്ത പ്രവര്‍ത്തികള്‍, ആയിരം സംസ്‌കാരിക നായക9മാര്‍ക് അര പണ്ഡിറ്റ്)
Discussion about this post