ടെലിവിഷൻ സീരിയലുകളിലൂടെയും ചാനൽ അവതാരകയുമൊക്കെയായി മലയാളികളുടെ കുടുംബത്തിലെ ഒരംഗമായി മാറിയ താരമാണ് അർച്ചന സുശീലൻ. സീരിയലുകളിൽ അധികവും വില്ലത്തിയായിരുന്നെങ്കിലും ജീവിതത്തിൽ പച്ചപാവമാണെന്ന് ഇതിനോടകം താരം തെളിയിച്ചു കഴിഞ്ഞു. ബിഗ് ബോസിൽ എത്തിയതോടെ അർച്ചന കുടുംബ പ്രേക്ഷകരുടെ കൂടുതൽ പ്രിയങ്കരിയായി മാറി.
ഇതിനിടെ ലോക്ക്ഡൗൺകാലത്ത് വീട്ടിലെ വിശേഷങ്ങൾ പങ്കുവെച്ചും താരം സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. ഇതിനിടെ, തനിക്ക് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ സംഭവിച്ച പിഴവ് തുറന്ന് സമ്മതിച്ച് താരം രംഗത്തെത്തിയിരിക്കുകയാണ്.
‘എന്റെ സ്റ്റാർ ഇമേജ് കണ്ട് കൂട്ടുകൂടിയവർ സൗഹൃദത്തെ മുതലെടുക്കാൻ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാൻ കാണുന്നത്. ഞാനെന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പങ്കുവക്കാറുണ്ട്. എന്നാലും എനിക്ക് തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും. വിശ്വാസം ആണല്ലോ പ്രധാനം. അതു പലപ്പോഴും ഇല്ലാതാകും’- അർച്ചന പറയുന്നു.
സുഹൃത്തുക്കളെ മനസിലാക്കാൻ വൈകി. ഇപ്പോൾ ആരൊക്കെയാണ് നല്ല സുഹൃത്തുക്കളെന്ന് എനിക്കറിയാം. അവരിൽ ഞാൻ തൃപ്തയാണെന്നും അർച്ചന സുശീലൻ പറയുന്നു.
Discussion about this post