മാസ്‌ക് ധരിക്കാതെ വിവാഹചടങ്ങില്‍ പാട്ടും ഡാന്‍സുമായി ആഘോഷമാക്കിയ നടിമാര്‍ക്കും അവതാരകര്‍ക്കുമെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷ വിമര്‍ശനം. സെലിബ്രേറ്റി ഫോട്ടോഗ്രാഫര്‍ ജിക്‌സന്‍ ഫ്രാന്‍സിസിന്റെ വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
സാനിയ, പ്രിയ വാര്യര്‍, പേളി മാണി, അനാര്‍ക്കലി മരക്കാര്‍, അവതാരകന്‍ ജീവ എന്നിങ്ങനെ നിരവധി പേരാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരാള്‍ പോലും മാസ്‌ക് ധരിച്ചിരുന്നില്ല എന്നതാണ് വിമര്‍ശനം ഉയരാന്‍ കാരണം.
കോവിഡ് വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാതെ വിവാഹ ചടങ്ങില്‍ പങ്കെടുത്താനെത്തിയ പ്രമുഖരെ സമൂഹമാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇവര്‍ക്കൊന്നും കോവിഡ് പ്രോട്ടോകോള്‍ ബാധകമല്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്.
കേസെടുക്കണം ഇവര്‍ക്കെതിരെ എന്നാലെ പഠിക്കൂ, എത്ര പേരാണ് മാസക്കില്ലാതെ ആടിപ്പാടുന്നതെന്നും മറ്റ് ചിലര്‍ വിമര്‍ശിക്കുന്നു. പാവങ്ങള്‍ക്ക് മാത്രമേ കൊറോണ പ്രോട്ടോകോള്‍ പാടൂള്ളോ. സെലിബ്രേറ്റികള്‍ക്ക് ഈ നിയമം ഒന്നും ബാധകമല്ലേ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
ഫോട്ടോഗ്രാഫര്‍ ജിക്‌സണ്‍ ഫ്രാന്‍സിസിന്റെയും സിജ രാജന്റെയും വിവാഹത്തിനാണ് താരങ്ങള്‍ എല്ലാം അണിനരന്നത്. സാനിയ ഇയ്യപ്പന്‍, പ്രിയ വാര്യര്‍, അനാര്‍ക്കലി മരക്കാര്‍, അപര്‍ണ തോമസ്, ജീവ എന്നിവരുടെ ന്യത്തച്ചുടവുകളും വൈറലായിരുന്നു. ലൈറ്റ്സ് ഓണ്‍ ക്രീയേഷന്‍സ് എന്ന ജിക്സന്റെ തന്റെ ടീമാണ് ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയിരിക്കുന്നത്.
Discussion about this post