ഇന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച ‘നാഗിന’ റീമേക്കിനൊരുങ്ങുന്നു. ശ്രദ്ധ കപൂറാണ് നായികയായി എത്തുന്നത്. ശീദേവി അനശ്വരമാക്കിയ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ശ്രദ്ധ ട്വിറ്ററില്‍ കുറിച്ചത്. വിശാല്‍ ഫുറിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഖില്‍ ദ്വിവേദിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തമിഴ് ചിത്രം വേട്ടയുടെ റീമേക്കായ ‘ഭാഗി 3’യാണ് ശ്രദ്ധ കപൂര്‍ ഒടുവില്‍ അഭിനയിച്ച ചിത്രം. ടൈഗര്‍ ഷറോഫ്, റിതേഷ് ദേശ്മുഖ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. മാര്‍ച്ച് 6ന് റിലീസ് ചെയ്ത ചിത്രം കൊവിഡ് മൂലം പിന്‍വലിക്കേണ്ടി വന്നിരുന്നു. പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുകയായിരുന്നു.
ഹര്‍മേഷ് മല്‍ഹോത്രയുടെ സംവിധാനത്തില്‍ 1986ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രമായിരുന്നു ‘നാഗിന’. റിഷി കപൂര്‍, അമരീഷ് പുരി, കോമള്‍ മധുവാകര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
It’s an absolute delight for me to play a Naagin on screen. I have grown up watching, admiring and idolising Sridevi ma'am's Nagina and Nigahen and have always wanted to play a similar role rooted in Indian traditional folklore.✨💜@Nikhil_Dwivedi @FuriaVishal @saffronbrdmedia
— Shraddha (@ShraddhaKapoor) October 28, 2020