വളരെ കുറച്ച് കാലമേ സിനിമയില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ മറക്കാനാകാത്ത നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. നടന് ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്ക്കുന്ന താരം പരസ്യങ്ങളിലൂടെ ഇടയ്ക്ക് സ്ക്രീനില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
സിനിമയില്‍ സജീവമല്ലെങ്കിലും താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. ഒരു യോഗാ വിദഗ്ധ കൂടിയാണ് സംയുക്ത വര്‍മ ഇപ്പോള്‍. യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
‘അഷ്ടാംഗ വിന്യാസ പ്രാഥമിക ശ്രേണി: ഉര്‍ധവ ധനുരാസനത്തിലേക്ക് മടങ്ങുക’ എന്നാണ് യോഗ ചെയ്യുന്ന വീഡിയോ പങ്കുവെച്ച് സംയുക്ത വര്‍മ കുറിച്ചത്. മൈസൂരില്‍ നിന്ന് താരം യോഗയില്‍ മികച്ച പരിശീലനം നേടിയിട്ടുണ്ട്. സത്യന് അന്തിക്കാട് ജയറാമിനെ നായകനാക്കി ഒരുക്കിയ ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു.
Discussion about this post