‘ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട,കനല് കെട്ടിട്ടില്ലെങ്കില്‍ പൊള്ളും’ കാവല്‍ എന്ന ചിത്രത്തിലെ സ്റ്റില്‍ പങ്കുവെച്ച് പ്രേക്ഷക പ്രിയങ്കരന്‍ സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത് ഇപ്രകാരമാണ്. നിഥിന് രണ്‍ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ആഴ്ചയാണ് പുനഃരാരംഭിച്ചത്. വണ്ടിപെരിയാറില്‍ ചിത്രത്തിന്റെ ബാക്കി ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ഷൂട്ടിങ് വീണ്ടും ആരംഭിച്ചതിന് പിന്നാലെയാണ് താരം സ്റ്റില്‍ പങ്കുവെച്ചത്. ‘കസബ’യ്ക്കു ശേഷം നിഥിന് രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമ്പാന് എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ എത്തിയ ‘കാവല്‍’ ടീസറിന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു.
സുരേഷ് ഗോപിക്കൊപ്പം ലാല്‍ ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന് രാജന് പി ദേവ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Discussion about this post