നടന്‍ പൃഥ്വിരാജ് കൊവിഡ് മുക്തി നേടി. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. പരിശോധനാ ഫലം നെഗറ്റീവായതിന്റെ റിപ്പോര്‍ട്ടും പൃഥ്വി പങ്കുവെച്ചിട്ടുണ്ട്. കൊവിഡ് മുക്തി നേടിയാലും ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം ഒരാഴ്ച കൂടി ക്വാറന്റൈന്‍ തുടരുമെന്നും താരം അറിയിച്ചു. തനിക്ക് വേണ്ടി ശ്രദ്ധയും ഉത്കണ്ഠയും പ്രകടിപ്പിച്ച എല്ലാവര്‍ക്കും താരം നന്ദിയും രേഖപ്പെടുത്തി.
https://www.facebook.com/PrithvirajSukumaran/posts/3407571092631264
ജന ഗണ മന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടത്തിയ പരിശോധനയില്‍ ആയിരുന്നു പൃഥ്വിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് ടെസ്റ്റ് നടത്തുകയായിരുന്നു. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. താനുമായി പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്റ്റ് ഉള്ളവര്‍ നിര്‍ദ്ദേശാനുസരണം ഐസൊലേഷനില്‍ പോകുകയോ ടെസ്റ്റ് നടത്തുകയോ ചെയ്യണമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.
Discussion about this post