വിവാഹ വാര്‍ഷികദിനത്തില്‍ നടന്‍ ഷാജു ശ്രീധര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒളിച്ചോട്ടത്തിന് മെഡല്‍ ഉണ്ടെങ്കില്‍ 21 വര്‍ഷം മുമ്പ് ഞങ്ങള്‍ക്ക് കിട്ടിയേനെ എന്നാണ് താരം കുറിച്ചത്.
‘ഒളിച്ചോട്ടത്തിന് മെഡല്‍ ഉണ്ടെങ്കില്‍ 21 വര്‍ഷം മുമ്പ് ഞങ്ങള്‍ക്ക് കിട്ടിയേനെ.നിറമുള്ള നിമിഷങ്ങളും സുഖമുള്ള സ്വപ്നങ്ങളും നനവുള്ള ഓര്‍മ്മകളുടെയും 21 വര്‍ഷങ്ങള്‍’ എന്ന ചെറിയ കുറിപ്പോടെയാണ് വിവാഹം മുതല്‍ ഇപ്പോള്‍ വരെയുള്ള ചിത്രങ്ങള്‍ ഷാജു ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് ഷാജുവിന്റേത്. നടിയും നര്‍ത്തകിയുമായ ചാന്ദ്നിയാണ് താരത്തിന്റെ ഭാര്യ. നീലാഞ്ജന, നന്ദന എന്നിവരാണ് മക്കള്‍. അയ്യപ്പനും കോശിയും എന്ന ചിത്രമാണ് ഷാജുവിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്. ജിയോക്കുട്ടന്‍ എന്ന പോലീസുകാരനായാണ് ഷാജു വേഷമിട്ടത്.