മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. സീരിയലിലെ കുഞ്ഞുതാരമായ പാറുക്കുട്ടിയെ ഒരുപാടിഷ്ടമാണ് മലയാളികള്‍ക്ക്. അതുപോലെ തന്നെ ഒത്തിരി ആരാധകരും പാറുക്കുട്ടിക്കുണ്ട്. പാറുക്കുട്ടി കൂടി എത്തിയതോടെയാണ് സീരിയല്‍ റേറ്റിങ്ങിലും മുന്നേറിയത്.
ഇന്ന് മഹാനവമി നാളില്‍ ആദ്യക്ഷരം കുറിച്ചിരിക്കയാണ് പാറുക്കുട്ടി. ക്ഷേത്ര നടയില്‍ അച്ഛന്റെ മടിയിലിരുന്ന് സന്തോഷത്തോടെ അരിയില്‍ ആദ്യാക്ഷരം കുറിക്കുന്ന പാറുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം നിറയുന്നത്.
അച്ഛന്‍ അനില്‍കുമാറിന്റെ മടിയില്‍ പട്ടുടുപ്പും പാവാടയും ധരിച്ചിരുന്നാണ് പാറുക്കുട്ടി ഹരിശ്രീ എഴുതിയത്. അച്ഛന്‍ തന്നെ നാവിലും ഹരിശ്രീ എഴുതി നല്‍കി. സെലിബ്രിറ്റിയായതിനാല്‍ തന്നെ തിരക്കൊട്ടുമില്ലാത്ത അമ്പലത്തിലായിരുന്നു പാറുവിന്റെ എഴുത്തിനിരുത്ത് നടത്തിയത്.
ആദ്യാക്ഷരം കുറിക്കാനെത്തിയ പാറുക്കുട്ടിയെ കണ്ട് അമ്പലത്തിലെത്തിയവര്‍ക്കെല്ലാം കൗതുകമായി. ഒരു മടിയും കൂടാതെയായിരുന്നു പാറു അച്ഛന്‍ മടിയിലിരുന്ന് എഴുത്തിന്റെയും പഠനത്തിന്റെയും ലോകത്തേക്ക് കൈപിടിച്ച് കയറിയത്. ആദ്യാക്ഷരം കുറിച്ച പാറുക്കുട്ടിക്ക് നിരവധി ആരാധകരാണ് ആശംസകള്‍ നേര്‍ന്നത്.