നടിയും ഫാഷന്‍ ഡിസൈനറുമായ മന്ദിര ബേദി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മന്ദിര ദത്തെടുത്ത നാല് വയസ്സുകാരിയെയാണ് താരം പരിചയപ്പെടുത്തിയത്. താര ബേദി കൗശല്‍ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്.
‘ഒരനുഗ്രഹം പോലെ അവള് വന്നു. ഞങ്ങളുടെ കൊച്ചുപെണ്‍കുട്ടി താര, നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന കണ്ണുകളുള്ളവള്‍. വീരിന് സഹോദരിയായി. തുറന്ന കൈയും പരിശുദ്ധമായ സ്നേഹവുമായി ഞങ്ങള്‍ അവളെ സ്വാഗതം ചെയ്തു. താര ബേദി കൗശല്‍ ജൂലൈ 28 മുതല്‍ ഞങ്ങളുടെ കുടുംബാംഗമാണ്’ എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തോടൊപ്പം കുറിച്ചത്.
നിരവധി പേരാണ് മന്ദിരയെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു പെണ്‍കുട്ടിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും എട്ടുവയസ്സുള്ള മകന് സഹോദരി വേണമെന്ന ചിന്തയാണ് ദത്തെടുക്കലിലേക്ക് എത്തിയതെന്നുമാണ് മന്ദിര ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്.
Discussion about this post