പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന നയന്‍താര ചിത്രം മൂക്കുത്തി അമ്മന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഡിസ്‌നീ ഹോട്‌സ് സ്റ്റാര്‍ ആണ് ട്രെയിലര്‍ പുറത്ത് വിട്ടത്. ദീപാവലി ചിത്രമായി ഒടിടി പ്ലാറ്റ് ഫോമിലാണ് ചിത്രം എത്തുക. ചിത്രത്തിന്റെ സംവിധായകനായ ആര്‍ജെ ബാലാജിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ മൂക്കുത്തി അമ്മനായാണ് നയന്‍താര വേഷമിടുന്നത്. ഭക്തിചിത്രമായി ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയന്‍താര മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചിരുന്നു. ബാലാജിയും എന്‍ജെ ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേര്‍ന്നാണ്.
ബാലാജി തന്നെയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സ്മൃതി വെങ്കട്ട്, ഉര്‍വശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
இந்த வருஷம் தீபாவளிக்கு மூக்குத்தி அம்மன் வருகிறாள்..! 🙏#MookuthiAmman #DiwaliRelease on Disney Plus Hotstar Vip..! ❤️ pic.twitter.com/Vefv0NPhHl
— RJ Balaji (@RJ_Balaji) October 23, 2020
Discussion about this post