മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സായി പല്ലവി. പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളി സിനിമാസ്വാദകരുടെ മനസ്സില്‍ സായി പല്ലവി വലിയ സ്ഥാനം നേടി. പിന്നീട് തമിഴ് തെലുങ്ക് ചിത്രങ്ങളിലെല്ലാം തിളങ്ങിയ സായി പല്ലവി ആരാധകരെ വാരിക്കൂട്ടിയിരുന്നു.
കൊറോണയും ലോക്ഡൗണുമെല്ലാം വരുത്തിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ തിരക്കുകളിലാണ് സായി പല്ലവി ഇപ്പോള്‍. പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള സായി പല്ലവിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ലൊക്കേഷനിലെ ഇടവേള സമയത്ത് കുട്ടികളുടെ കൈകളില്‍ മൈലാഞ്ചിയിട്ടു കൊടുക്കുകയാണ് സായി പല്ലവി. മൈലാഞ്ചി ഇടുന്നതിനിടെ കുട്ടികളോട് താരം വിശേഷം ചോദിക്കുന്നുമുണ്ട് . ലവ് സ്റ്റോറി എന്ന സിനിമയുടെ ചിത്രീകരണമാണ് പുരോഗമിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഗ്രാമപ്രദേശത്താണ് സായി പല്ലവിയുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. നാഗചൈതന്യയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
Discussion about this post