സമൂഹമാധ്യമത്തില്‍ സിനിമാതാരങ്ങള്‍ക്കെതിരെ നിരവധി വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. ചിലര്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്താറുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാറുണ്ട്. അത്തരത്തില്‍ തന്റെ പേരില്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ കനി കുസൃതി.
സംവരണത്തെ എതിര്‍ത്തും സാമ്പത്തിക അടിസ്ഥാനത്തില്‍ ഭരണഘടനാപരമായ സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തെ ഞാന്‍ അനുകൂലിക്കുകയും ചെയ്യുന്നു എന്ന തരത്തില്‍ ഒരു വ്യാജ സ്റ്റെറ്റ്‌മെന്റ് എന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായ് സുഹ്യത്തുകള്‍ ശ്രദ്ധയില്‍പ്പെടുത്തി.
ആ വ്യാജ സ്റ്റേറ്റ്‌മെന്റില്‍ എന്റെ വിദ്യാഭ്യാസം സംബന്ധിച്ച് എഴുതിയിരിക്കുന്നതെല്ലാം തന്നെ വസ്തുതാ വിരുദ്ധമാണെന്ന് കനി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു കനിയുടെ പ്രതികരണം.
കനിയുടെ കുറിപ്പ്
സംവരണത്തെ എതിര്‍ത്തും സാമ്പത്തിക അടിസ്ഥാനത്തില്‍ ഭരണഘടനാപരമായ സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തെ ഞാന്‍ അനുകൂലിക്കുകയും ചെയ്യുന്നു എന്ന തരത്തില്‍ ഒരു വ്യാജ സ്റ്റെറ്റ്‌മെന്റ് എന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായ് സുഹ്യത്തുകള്‍ ശ്രദ്ധയില്‍പ്പെടുത്തി. ആ വ്യാജ സ്റ്റേറ്റ്‌മെന്റില്‍ എന്റെ വിദ്യാഭ്യാസം സംബന്ധിച്ച് എഴുതിയിരിക്കുന്നതെല്ലാം തന്നെ വസ്തുതാ വിരുദ്ധമാണ്. എന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായ് എന്റെ പേരില്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുന്നതാണ്.
Discussion about this post