സംവിധായകന്റെ തൊപ്പി അണിഞ്ഞ് പ്രശസ്ത ഛായാഗ്രാഹകന്‍ സനു ജോണ്‍ വര്‍ഗീസ്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പാര്‍വതിയും ബിജു മേനോനും ഷറഫുദീനുമാണ്.
‘കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ്. ലോക്ഡൗണിന് തൊട്ടു മുമ്പ് മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പോകുന്ന ദമ്പതികളെ കുറിച്ചും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളെ കുറിച്ചുമാണ് ചിത്രം. പാര്‍വതിയും ഷറഫുദീനും ദമ്പതികളായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പാലാക്കാരനായാണ് ബിജു മേനോന് വേഷമിടുന്നത്’ എന്നാണ് സനു ജോണ്‍ വര്‍ഗീസ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് കോട്ടയത്ത് ഇന്‍ഫാന്റ് ജീസസ് ബഥനി കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ചു. ആഷിഖ് അബുവിന്റെ ഒപിഎം ഡ്രീം മില്ലും, സന്തോഷ് കുരുവിളയുടെ മൂണ്‍ ഷോട്ട് എന്റര്ടെയിന്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post