പിറക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞ് തന്നെയാണെന്ന് ചീരു പറഞ്ഞിരുന്നതായി സഹോദരന്‍ ധ്രുവ് സര്‍ജ. മേഘ്‌ന രാജിനും അകാലത്തില്‍ പൊലിഞ്ഞ ചിരഞ്ജീവി സര്‍ജയ്ക്കും കുഞ്ഞുണ്ടായതിന്റെ സന്തോഷം പങ്കുവച്ച് സംസാരിക്കുന്നതിനിടെയാണ് ധ്രുവ് തന്റെ ജ്യേഷ്ഠന്റെ വാക്കുകളെ ഓര്‍ത്തത്.
ധ്രുവിന്റെ വാക്കുകള്‍;
ചേട്ടന്‍ അച്ഛനാകാന്‍ ഒരുങ്ങുകയാണ്. മകനാണെങ്കില്‍ അവന് അങ്ങയുടെ സ്വഭാവം ആയിരിക്കുമല്ലോ എന്ന് ഒരിക്കല്‍ ചോദിച്ചിരുന്നു. കാരണം സ്‌കൂള്‍ കാലഘട്ടങ്ങളില്‍ ചേട്ടന്റെ കുസൃതികാരണം ടീച്ചര്‍മാര്‍ക്ക് പരാതി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. ഇത് മനസില്‍ വച്ചാണ് കുഞ്ഞിന്റെ കാര്യം ഞാന്‍ ചോദിച്ചതും. തനിക്കു ജനിക്കുന്നത് ആണ്‍കുഞ്ഞ് തന്നെയായിരിക്കുമെന്നും അവനും ഇതുപോലെ കുസൃതി ഒപ്പിക്കും എന്നുമായിരുന്നു മറുപടിയായി ചേട്ടന്‍ പറഞ്ഞത്.
‘കുഞ്ഞിന്റെ ജനനത്തില്‍ ഞങ്ങളെല്ലാം സന്തുഷ്ടരാണ്. മേഘ്‌നയും കുഞ്ഞും സുഖമായി ഇരിക്കുന്നു. കുഞ്ഞിനെ കയ്യിലെടുത്ത് നില്‍ക്കുമ്പോള്‍ ചിരു കൂടെ ഉള്ളതുപോലെ തോന്നുന്നു. ഇത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭവമാണ്.