‘പങ്കാളിയുടെ വിവരം ശേഖരിച്ച് നിങ്ങള്‍ ഞങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ’; ഭര്‍ത്താവിനെ കുറിച്ചുള്ള ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടിയുമായി നടി കസ്തൂരി

സോഷ്യല്‍ മീഡിയയിലൂടെ സമകാലിക വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാറുള്ള താരമാണ് നടി കസ്തൂരി. നിരവധി തവണ താരത്തിന് നേരെ സൈബര്‍ ആക്രമണവും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ തന്നെയും കുടുംബത്തേയും കുറിച്ച് മോശമായി പ്രതികരിച്ചയാള്‍ക്ക് താരം നല്‍കിയ മറുപടിയാണ് ചര്‍ച്ചയായിരിക്കുന്നത്.

ഭൂരിഭാഗം സെലിബ്രിറ്റികളും അവരുടെ പങ്കാളികളെ പബ്ലിക്കിന് മുന്നില്‍ കാണിക്കാറില്ല, അതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഈ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

‘ഗോസിപ്പുകാര്‍ ഞങ്ങളുടെ മക്കളെ പോലും ലക്ഷ്യം വെയ്ക്കുകയാണ്. പിന്നെ എന്തിന് ഞങ്ങള്‍ ഞങ്ങളുടെ കുടുംബകാര്യങ്ങള്‍ പരസ്യപ്പെടുത്തണം. പങ്കാളിയുടെ വിവരം ശേഖരിച്ച് നിങ്ങള്‍ ഞങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ. എന്റെ സ്വകാര്യജീവിതം എന്റേത് മാത്രമാണ്. എക്സിബിഷനല്ല. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്നെ അറിയാം. എന്തിന് മറ്റുള്ളവര്‍ അറിയണം’ എന്നാണ് കസ്തൂരി നല്‍കിയ മറുപടി.

Exit mobile version