ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധനേടിയ താരമാണ് ദയ അശ്വതി. സമൂഹമാധ്യമങ്ങളില്‍ സജീവമായി താരം തന്റെ ഫോട്ടോകളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ദയ അശ്വതി പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്.
എന്റെ ജീവിതത്തില്‍ ഞാന്‍ തോറ്റു.എന്റെ ഭര്‍ത്താവ് എന്നെ തോല്‍പ്പിച്ചു എന്ന് കുറിച്ചുകൊണ്ടാണ് ദയയുടെ കുറിപ്പ് തുടങ്ങുന്നത്. ഞാന്‍ തോറ്റ് കൊടുത്തത് എന്റെ മക്കളുടെ വിജയത്തിന് വേണ്ടി എന്റെ ഭര്‍ത്താവിന്റെ വിജയത്തിന് വേണ്ടി മാത്രം. അത്രമേല്‍ ഞാന്‍ സ്നേഹിച്ചു. വിട്ടുകൊടുക്കാനെ ഞാന്‍ പഠിച്ചൊള്ളു. ഒന്നും പിടിച്ചു വാങ്ങാന്‍ എനിക്കറിയില്ല. ഒരു ടിവി ഷോയില്‍ പോയി അവിടേയും ഞാന്‍ എല്ലാവരേയും സ്നേഹിച്ചു പോയി.- എന്ന് വേദനയോടെ ദയ പറയുന്നു.
ദയയുടെ കുറിപ്പ്
എന്റെ ജീവിതത്തില്‍ ഞാന്‍ തോറ്റു.എന്റെ ഭര്‍ത്താവ് എന്നെ തോല്‍പ്പിച്ചു.
ഞാന്‍ തോറ്റ് കൊടുത്തത് എന്റെ മക്കളുടെ വിജയത്തിന് വേണ്ടി എന്റെ ഭര്‍ത്താവിന്റെ വിജയത്തിന് വേണ്ടി മാത്രം. അത്രമേല്‍ ഞാന്‍ സ്നേഹിച്ചു. വിട്ടുകൊടുക്കാനെ ഞാന്‍ പഠിച്ചൊള്ളു. ഒന്നും പിടിച്ചു വാങ്ങാന്‍ എനിക്കറിയില്ല. ഒരു ടിവി ഷോയില്‍ പോയി അവിടേയും ഞാന്‍ എല്ലാവരേയും സ്നേഹിച്ചു പോയി.
അവിടേയും ഞാന്‍ തോറ്റു.ജനങ്ങളുമുന്നില്‍ വിവരം പോലും ഇല്ലാത്ത ഒരു കോമാളിയായി എല്ലാരും എന്നെ കണ്ടു തോറ്റു.. ഞാന്‍ ശരിക്കും തോറ്റു. പലതവണ പല രീതിയില്‍ പലരില്‍ നിന്നും പറ്റിക്കപ്പെട്ടും എനിക്ക് മനസിലാവുന്നില്ലല്ലോ ഈശ്വരാ.ആര്‍ക്കും ശല്യമാവാതെ എങ്ങോട്ടെങ്കിലും പോവണം..
ഒറ്റക്ക് ഒരു യാത്ര.. ആരും പറ്റിക്കപെടാത്ത ഒരു സ്ഥലത്തേക്ക്.
Discussion about this post