ആദ്യത്തെ കണ്മണിയെ വരവേറ്റ് നടി മേഘ്‌ന രാജ്. വിടവാങ്ങിയ നടന്‍ ചിരഞ്ജീവി സര്‍ജയ്ക്കും ഭാര്യയും നടിയുമായ മേഘ്‌നയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. കന്നഡ മാധ്യമങ്ങളിലൂടെയാണ് ഈ സന്തോഷവാര്‍ത്ത പുറത്തുവന്നത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലായിരുന്നു കുടുംബക്കാര്‍.
ജ്യേഷ്ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജന്‍ ധ്രുവിന്റെ ചിത്രമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. കഴിഞ്ഞ ദിവസം ധ്രുവ് കുഞ്ഞിനായി 10 ലക്ഷം രൂപയുടെ വെള്ളിത്തൊട്ടില്‍ വാങ്ങിയതും മേഘ്‌നയ്ക്ക് സര്‍പ്രൈസായി നല്‍കിയതും വാര്‍ത്തയായിരുന്നു.
വീട്ടിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയായിരുന്നു സര്‍ജ കുടുംബത്തിലെ ഓരോരുത്തരും. ചിരുവിന്റെ അകാല മരണം നല്‍കിയ കടുത്ത വേദനയിലും ചിരുവിനെ കുഞ്ഞിനെ വരവേല്‍ക്കാന്‍ വലിയ ആഘോഷങ്ങളാണ് വീട്ടില്‍ ഒരുക്കിയിരിക്കുന്നത്.
Discussion about this post