ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് താരദമ്പതികളായ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. പിന്നണിഗായിക ആയാണ് പ്രാര്‍ത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റം. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘തായിഷ്’ എന്ന ചിത്രത്തിലാണ് പ്രാര്‍ത്ഥന ഗാനം ആലപിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
‘രേ ബാവ്രേ’ എന്ന് തുടങ്ങുന്ന ഗാനം പ്രാര്‍ത്ഥനയും ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഹുസൈന് ഹൈദ്രിയുടെതാണ് വരികള്‍. മികച്ച പ്രതികരണമാണ് പാട്ടിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ‘എത്ര ഭംഗിയുള്ള പാട്ടാണ് പാത്തൂ’ എന്നാണ് പ്രാര്‍ത്ഥനയുടെ പാട്ട് പങ്കുവെച്ച് കൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.
മഞ്ജു വാര്യര്‍ നായികയായി എത്തിയ ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തില്‍ ‘ലാലേട്ടാ’ എന്ന ഗാനം പാടിയാണ് പ്രാര്‍ത്ഥന പിന്നണിഗാനരംഗത്തേക്ക് കടന്നു വന്നത്. ഈ പാട്ട് ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു.
Discussion about this post