ചെന്നൈ: തമിഴ് നടനും നിര്‍മാതാവുമായ ആര്.കെ. സുരേഷ് വിവാഹിതനായി. ബിസിനസ്സുകാരിയായ മധുവാണ് സുരേഷിന്റെ നല്ല പാതി. വിവാഹച്ചടങ്ങുകളില്‍ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു വിവാഹം.
പതിനഞ്ചുപേര്‍ മാത്രമാണ് ലളിതമായ വിവാഹചടങ്ങുകളില്‍ പങ്കെടുത്തത്. ധര്‍മ ധുരൈ, താരൈ താപട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവാണ് ആര്.കെ സുരേഷ്. മലയാളത്തില്‍ ശിക്കാരി ശംഭു എന്ന ചിത്രത്തില്‍ സുരേഷ് അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രിയനടന് ജോജുവിനെ നായകനാക്കി എം. പത്മകുമാര്‍ ഒരുക്കിയ ജോസഫിന്റെ തമിഴ് റീമേക്ക് വിച്ചിത്തിരന് ആണ് സുരേഷിന്റെ പുതിയ ചിത്രം. പത്മകുമാര്‍ തന്നെയാണ് ചിത്രം തമിഴില്‍ സംവിധാനം ചെയ്യുന്നത്.
Discussion about this post