തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് പിന്നാലെ 2019ലെ 44ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും പ്രഖ്യാപിച്ചു. ഒ തോമസ് പണിക്കർ നിർമ്മിച്ചു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് ചിത്രമാണ് മികച്ച ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത്. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ലിജോയ്ക്ക് (ജെല്ലിക്കെട്ട്) ലഭിക്കും. ഗീതു മോഹൻദാസ് ആണ് മികച്ച സംവിധായിക (മൂത്തോൻ). മൂത്തോനിലെ ഗംഭീര പ്രകടനത്തിന് നിവിൻ പോളി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മഞ്ജുവാര്യരാണ് (പ്രതി പൂവൻകോഴി) മികച്ച നടി. സമഗ്ര സംഭാവനകളെ മാനിച്ച് ചലച്ചിത്ര രത്നം പുരസ്കാരം മുതിർന്ന സംവിധായകൻ ഹരിഹരന് നൽകും. മമ്മൂട്ടിക്ക് ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് സമ്മാനിക്കും.
അപേക്ഷ സ്വീകരിച്ച് ചിത്രങ്ങൾ പരിഗണിച്ച് ജൂറി കണ്ട് അവാർഡ് നിർണയിക്കുന്ന രീതി പിന്തുടരുന്ന ഫിലിം ക്രിട്ടിക്സ് അവാർഡുകൾക്ക് പ്രധാന്യമേറെയാണ്. നിഴലും വെളിച്ചവും കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന ഛായാഗ്രാഹകൻ എസ. കുമാർ, സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജ്, നടി സേതുലക്ഷ്മി, നാന ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ എന്നിവർക്കു ചലച്ചിത്ര പ്രതിഭാ പുരസ്കാരം സമ്മാനിക്കും.
അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ. ജോർജ് ഓണക്കൂറാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. തേക്കിൻകാട് ജോസഫ്, ബാലൻ തിരുമല, ഡോ. അരവിന്ദൻ വല്ലച്ചിറ, പ്രഫ. ജോസഫ് മാത്യു പാലാ, എ ചന്ദ്രശേഖർ എന്നിവരായിരുന്നു ജൂറിയംഗങ്ങൾ. 40 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.
മറ്റ് അവാർഡുകൾ:
*മികച്ച രണ്ടാമത്തെ ചിത്രം: വാസന്തി (നിർമ്മാണം സിജു വിൽസൺ)
*മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: റഹ്മാൻ ബ്രദേഴ്സ് (വാസന്തി)
*മികച്ച സഹനടൻ : വിനീത് ശ്രീനിവാസൻ (തണ്ണീർമത്തൻ ദിനങ്ങൾ), ചെമ്പൻ വിനോദ് (ജെല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്)
*മികച്ച സഹനടി : സ്വാസിക (വാസന്തി)
*മികച്ച ബാലതാരം : മാസ്റ്റർ വാസുദേവ് സജീഷ് (കള്ളനോട്ടം) ബേബി അനാമിയ ആർ.എസ് (സമയയാത്ര)
*മികച്ച തിരക്കഥാകൃത്ത് : സജിൻ ബാബു (ബിരിയാണി)
*മികച്ച ഗാനരചയിതാവ് : റഫീക്ക് അഹ്മ്മദ് (ശ്യാമരാഗം)
*മികച്ച സംഗീത സംവിധാനം : ഔസേപ്പച്ചൻ (എവിടെ?)
*മികച്ച പിന്നണി ഗായകൻ : വിജയ് യേശുദാസ് (ഗാനം: തൂമഞ്ഞു വീണ വഴിയേ, ചിത്രം: പതിനെട്ടാംപടി, ശ്യാമരാഗം)
*മികച്ച പിന്നണി ഗായിക : മഞ്ജരി (ഗാനം: രാരീരം, ചിത്രം: മാർച്ച് രണ്ടാം വ്യാഴം )
*മികച്ച ഛായാഗ്രാഹകൻ : ഗിരീഷ് ഗംഗാധരൻ (ജല്ലിക്കെട്ട്)
*മികച്ച ചിത്രസന്നിവേശകൻ : ഷമീർ മുഹമ്മദ് (ലൂസിഫർ)
*മികച്ച ശബ്ദലേഖകൻ : ആനന്ദ് ബാബു (തുരീയം, ഹുമാനിയ)
*മികച്ച കലാസംവിധായകൻ : ദിലീപ് നാഥ് (ഉയരെ)
*മികച്ച മേക്കപ്പ്മാൻ : സുബി ജോഹാൽ, രാജീവ് സുബ്ബ (ഉയരെ)
*മികച്ച വസ്ത്രാലങ്കാരം: മിഥുൻ മുരളി (ഹുമാനിയ)
*മികച്ച ജനപ്രിയചിത്രം: തണ്ണീർമത്തൻ ദിനങ്ങൾ (സംവിധാനം : എഡി ഗിരീഷ്)
പ്രത്യേക ജൂറി പരാമർശം: ഗോകുലം മൂവീസ് നിർമിച്ച പ്രതി പൂവൻകോഴി (നിർമ്മാണം: *ഗോകുലം ഗോപാലൻ)
*മികച്ച ജീവചരിത്ര സിനിമ : ഒരു നല്ല കോട്ടയംകാരൻ (സംവിധാനം: സൈമൺ കുരുവിള), കലാമണ്ഡലം ഹൈദരലി (സംവിധാനം: കിരൺ ജി നാഥ്)
*സംവിധായക മികവിനുള്ള പ്രത്യേകജൂറി പുരസ്കാരം: പൃഥ്വിരാജ് (ലൂസിഫർ)
ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം: അജയ് ഡേവിഡ് കാച്ചപ്പിള്ളി (പൊറിഞ്ചു മറിയം ജോസ്)
*ചലച്ചിത്ര സംബന്ധിയായ മികച്ച സിനിമക്കുള്ള പ്രത്യേക ജൂറി പുരസ്കാരം: പികെ റോസി (സംവിധാനം: ശശി നടുക്കാട്)
*അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം : 1. കെകെ സുധാകരൻ (തി.മി.രം), 2. റോഷൻ ആൻഡ്രൂസ് (പ്രതി പൂവൻകോഴി), 3. അനശ്വര രാജൻ (തണ്ണീർമത്തൻ ദിനങ്ങൾ)
*നവാഗത പ്രതിഭക്കുള്ള പ്രത്യേക ജൂറി സംവിധാനം റോയ് കാരയ്ക്കാട്ട് (കാറ്റിനരികെ), ധർമരാജ് മുതുവരം (സൈറയും ഞാനും), ജഹാംഗിർ ഉമ്മർ (മാർച്ച് രണ്ടാം വ്യാഴം) നടൻ: ചന്തുനാഥ് (പതിനെട്ടാംപടി)
-നടി: ശ്രീലക്ഷ്മി (ചങ്ങായി) കഥ, തിരക്കഥ: പിആർ അരുൺ (ഫൈനൽസ്) ഗാനരചന: റോബിൻ അമ്പാട്ട് (ഒരു നല്ല കോട്ടയംകാരൻ)
Discussion about this post