നടി നവ്യ നായരുടെ സഹോദരന്‍ രാഹുല്‍ വിവാഹിതനായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. സ്വാതിയാണ് വധു. വിവാഹ ചിത്രം നവ്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഹൃദയസ്പര്‍ശിയായ കുറിപ്പോടെയാണ് താരം കണ്ണനെന്ന് വിളിക്കുന്ന സഹോദരന്‍ രാഹുലിനും ഭാര്യയ്ക്കും ആശംസകള്‍ നേര്‍ന്നത്.
നവ്യയുടെ കുറിപ്പ്;
‘എന്റെ കണ്ണപ്പന് വിവാഹമംഗളാശംസകള്‍. എന്റെ സഹോദരന്‍, സുഹൃത്ത്, സൂര്യന് കീഴെയുള്ള സകല കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ വൈകിയ രാത്രികളില്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട് .. ഞാന്‍ ഇപ്പോഴും നിന്നെ ശകാരിക്കുന്നു, അടിക്കുന്നു, കളിയാക്കുന്നു.നീ ഇത്രയും വലുതായെന്ന് ഞാന്‍ അറിഞ്ഞില്ല. ഇന്നും നീയെന്റെ ചോട്ടുവാണ്.
സ്വാതി, കണ്ണാ നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു. നിങ്ങള്‍ രണ്ടുപേരും സന്തുഷ്ടവും സമാധാനപരവുമായ ജീവിതം നയിക്കട്ടെ .. ജീവിതം എന്നത് ജീവിക്കുന്നതിലാണ്, അതിന്റെ എല്ലാ ദിവസവും, ഓരോ നിമിഷവും .. എല്ലാത്തിനുമൊടുവില്‍, നിങ്ങള്‍ എത്ര നന്നായി ജീവിച്ചു എന്നതാണ് പ്രധാനം .. പണം അല്ല, നല്ല നിമിഷങ്ങള്‍ സമ്പാദിക്കൂ.