സംവിധായകയുടെ തൊപ്പി അണിഞ്ഞ് നടി വരലക്ഷ്മി ശരത്കുമാര്. ‘കണ്ണാമൂച്ചി’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ തൃഷ, ഖുശ്ബ, രാധിക ശരത്കുമാര്, കനിമൊഴി, അന്‍ഡ്രിയ, കാജല്‍ തപ്സി തുടങ്ങി അമ്പതിലധികം നടികള്‍ ചേര്‍ന്നാണ് റിലീസ് ചെയ്തത്.
‘ഒടുവില്‍ സംവിധായിക എന്ന നിലയില്‍ പുതിയ അവതാരത്തിലേക്ക് ചുവടുവയ്ക്കുന്നു.ആശംസകള്‍ക്കും സ്നേഹത്തിനും നന്ദി.ഞാന്‍ കഠിനമായി പരിശ്രമിക്കും’ എന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് വരലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ വിമര്‍ശിക്കുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ട്. തെനണ്ടല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സാം സിഎസ് ആണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Finally stepping into this new avatar as a Director..thank you for amazing wishes n response..I will work hard to do my best n not let you dow..thank you all so much for the love..!! #overwhelmed #blessed@ThenandalFilms @Hemarukmani1 @MuraliRamasamy4 @SamCSmusic @krishnasamy_e pic.twitter.com/YCwJeXeOjH
— 𝑽𝒂𝒓𝒂𝒍𝒂𝒙𝒎𝒊 𝑺𝒂𝒓𝒂𝒕𝒉𝒌𝒖𝒎𝒂𝒓 (@varusarath) October 18, 2020
Discussion about this post