ബംഗളൂരു: നടി ശാന്തികൃഷ്ണയുടെ പിതാവ് അന്തരിച്ചു. ആര് കൃഷ്ണന് ആണ് മരിച്ചത്. 92 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ 8.45 ന് ബംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ശേഷം, കൊവിഡ് പിടിപ്പെട്ടു. ഇതേ തുടര്‍ന്നാണ് ആരോഗ്യനില വഷളായത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സംസ്കാരം ചടങ്ങുകള്‍ നടക്കുകയെന്ന് കുടുംബം അറിയിച്ചു. കെ.ശാരദയാണ് ഭാര്യ. സംവിധായകന് സുരേഷ് കൃഷ്ണ മൂത്ത മകനാണ്.
Discussion about this post