തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ്-നിമിഷ സജയന് ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, മഹത്തായ ഭാരതീയ അടുക്കള’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
ജിയോ ബേബി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ജിയോ ബേബിയുടെ നാലാമത്തെ ചിത്രമാണിത്. കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോ ബേബി സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്. ഡിജോ അഗസ്റ്റിന്, ജോമോന് ജേക്കബ്, വിഷ്ണു രാജന്, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post