കൊച്ചി: നടന്‍ ഇടവേള ബാബു നടത്തിയ പരാമര്‍ശവും താരസംഘടനയായ അമ്മയില്‍ നിന്നും നടി പാര്‍വതി തിരുവോത്ത് രാജിവെച്ചതും കഴിഞ്ഞ രണ്ട് ദിവസങ്ങളായി മലയാള സിനിമയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ഇരുവരെയും പിന്തുണച്ചും വിമര്‍ശിച്ചും പ്രമുഖരടക്കം നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്.
സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ആദിത്യന്‍ ജയന്‍. ആദിത്യന്‍ ജയന്‍ പങ്ക് വച്ച ഒരു കമന്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. നിനക്ക് ഒക്കെ എല്ലിന്റെ ഇടയില്‍ കുത്തലാണെന്നായിരുന്നു പാര്‍വതിയെ വിമര്‍ശിച്ചുകൊണ്ടുള്ള ആദിത്യന്റെ കമന്റ്.
നിനക്കൊക്കെ വേണ്ട ക്യാഷ് അക്കൗണ്ടില്‍ ഉണ്ട്. നിന്റെ ഒക്കെ പാത്രം കഴുകല്‍ മുതല്‍ ലൈറ്റ് പിടിക്കുന്ന കുറേപ്പേര് ഉണ്ട് ഇവിടെ പട്ടിണിയാണ് ജോലി ഇല്ലാതെ,ഇതിനൊക്കെ ഒരു ചര്‍ച്ച വയ്ക്കരുത്. ഈ നാല് പേര്‍ക്ക് വേറെ എന്തോ പ്രശ്‌നങ്ങള്‍ ഉണ്ട് ഇടവേള ബാബു എന്താണ് തെറ്റുപറഞ്ഞതെന്നും ആദിത്യന്‍ ചോദിക്കുന്നു.
ഒരു പുതിയ സംഘടന ഉണ്ടാക്ക് അമ്മയ്ക്കു പകരം അച്ഛന്‍..അതിനു തലപ്പത്തു നിങ്ങള്‍ കയറി ഇരിക്ക് നിങ്ങള്‍ക്കു വേണ്ടത് അതാണ്,നിങ്ങള്‍ പ്രോബ്ലം ക്രിയേറ്റേഴ്‌സ് അതുകൊണ്ടു ആരും മൈന്‍ഡ് ചെയ്യില്ല,ഫസ്റ്റ് സ്വന്തം ഫാമിലിയില്‍ വില ഉണ്ടാക്കിയെടുക്കു,നിങ്ങള്‍ക്ക് ദിലീപിനെ പുറത്താക്കാന്‍ പറഞ്ഞു അദ്ദേഹം അതിനു മുന്നേ രാജി വെച്ച് പോയി,നിങ്ങള്‍ക്കു ഇനി എന്ത് വേണം എന്നും ആദിത്യന്‍ പറയുന്നു.
മലയാളം ന്യൂസ് ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയില്‍ സംസാരിക്കവെയാണ് അമ്മ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തില്‍ ഭാവനയുണ്ടാകില്ലെന്നും ഭാവനയിപ്പോള്‍ അമ്മയില്‍ അംഗമല്ലെന്നും മരിച്ച് പോയവര്‍ തിരിച്ച് വരില്ലെന്നുമായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് പാര്‍വതിയുടെ രാജി.