മലയാളികളുടെ പ്രിയനടന് പൃഥ്വിരാജിന്റെ ജന്മദിനമാണ് ഇന്ന്. സിനിമാതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള് നേര്‍ന്നത്. ഇപ്പോഴിതാ പൃഥ്വിരാജിന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് പ്രിയ താരം നസ്രിയ നസീം.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് നസ്രിയ പൃഥ്വിരാജിന് ജന്മദിനാശംസകള് നേര്‍ന്നത്. ‘ജന്മദിനാശംസകള് പ്രിയ സഹോദരാ… നമ്മുടെ ഈ സൗഹൃദം ഞാനിഷ്ടപ്പെടുന്നു. നിങ്ങളെനിക്ക് കുടുംബം പോലെയാണ്. എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും…. ‘ എന്ന് നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
”എനിക്കൊരിക്കലും ഇല്ലാതെ പോയ ബിഗ് ബ്രദര്‍. നിങ്ങളായിരിക്കുന്നതിന് നന്ദി, ഒരിക്കലും മാറരുത്. എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. നിങ്ങളെയും സുപ്പുവിനെയും അല്ലിയേയും സ്വന്തമെന്ന പോല്‍ സ്നേഹിക്കുന്നു. മനോഹരമായൊരു വര്‍ഷമാകട്ടെ ബ്രദര്‍’.- എന്നും നസ്രിയ പറഞ്ഞു.
ആശംസാകുറിപ്പിനൊപ്പം പൃഥ്വിക്കും ഫഹദിനും സുപ്രിയയ്ക്കും ഒപ്പമുള്ള മനോഹരമായ ചിത്രവും നസ്രിയ പങ്കുവച്ചു. പൃഥ്വിയുടെയും ഫഹദിന്റെയും കുടുംബങ്ങള്‍ തമ്മില്‍ സിനിമയ്ക്കപ്പുറം അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ്. ഇവരുടെ കൂടിച്ചേരലുകളുടെ ചിത്രങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്.
Discussion about this post