50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ മികച്ച സ്വഭാവനടിയായി തിളങ്ങിയത് നടി സ്വാസിക വിജയ് ആണ്. ഇപ്പോള്‍ തന്റെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. പ്രമുഖ മാധ്യമത്തോടായിരുന്നു സ്വാസികയുടെ പ്രതികരണം. ഞങ്ങളുടെ ഈ ചെറിയ സിനിമയ്ക്ക് മൂന്ന് അംഗീകാരങ്ങള്‍ കിട്ടി എന്നതിലാണ് ഏറെ സന്തോഷമെന്ന് സ്വാസിക പറയുന്നു.
വാസന്തി എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തിന് പുരസ്കാരം നേടികൊടുത്തത്. പത്ത് വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ തന്നെ തേടി വന്ന വിലമതിക്കാനാവാത്ത പുരസ്കാരമാണിതെന്നും താരം പറയുന്നു. ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് വാസന്തി. സ്വാസികയ്ക്ക് പുറമേ സിജു വിത്സണ്, ശബരീഷ് വര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സാമൂഹിക പ്രസക്തിയുള്ള കഥയാണ് പറയുന്നത്.
സ്വാസികയുടെ വാക്കുകള്‍;
ഒരുപാട് സന്തോഷമുണ്ട് . ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അംഗീകാരമാണ്. ഏതാണ്ട് പത്ത് വര്‍ഷത്തോളമായി സിനിമയിലും സീരിയലിലും ഉണ്ട്. ഇതൊട്ടും പ്രതീക്ഷിച്ചതല്ല. ആഗ്രഹമുണ്ടായിരുന്നു. അത് കുറേ നാള് മുമ്പ് തുടങ്ങിയ ആഗ്രഹമാണ്. അത് സാധിച്ചു. ഒരുപാട് ഒരുപാട് സന്തോഷം അതല്ലാതെ വേറെന്താണ് പറയേണ്ടതെന്ന് അറിയില്ല എനിക്ക്. ഞങ്ങളുടെ ഈ ചെറിയ സിനിമയ്ക്ക് മൂന്ന് അംഗീകാരങ്ങള്‍ കിട്ടി എന്നതിലാണ് ഏറെ സന്തോഷം. ചിത്രത്തില്‍ വാസന്തി എന്ന ടൈറ്റില്‍ റോളാണ് ഞാന്‍ ചെയ്തത്. ഒരു ലൈംഗിക തൊഴിലാളിയുടെ വേഷമാണ്. വാസന്തിയുടെ 20 വയസ് മുതല്‍ 35 വയസ് വരെയുള്ള യാത്രയാണ് ഈ സിനിമ. പുതുമയുള്ള ആശയമൊന്നുമല്ല എങ്കിലും പെര്‍ഫോം ചെയ്യാന്‍ ധാരാളമുള്ള സിനിമയായിരുന്നു. ഇപ്പോള്‍ കിട്ടിയ ഈ അംഗീകാരം വൈകിപ്പോയി എന്നൊന്നും തോന്നുന്നില്ല. ഇതൊരു വലിയ പ്രചോദനമാണ്.
Thank You ❤️❤️❤️
Swasika यांनी वर पोस्ट केले मंगळवार, १३ ऑक्टोबर, २०२०
Discussion about this post