കണ്ണിറുക്കി ആരാധകരുടെ മനസിൽ ചേക്കേറിയ യുവതാരം പ്രിയ പി വാര്യർ ക്ലാസിക് ഔട്ട്ഫിറ്റിൽ സോഷ്യൽമീഡിയയെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. മോഡേൺ ലുക്കിലുള്ള പതിവ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായുള്ള പ്രിയയുടെ ഈ പുതിയ ചിത്രങ്ങൾക്ക് വൻ വരവേൽപാണ് സോഷ്യൽ മീഡിയ നൽകിയിരിക്കുന്നത്.
ലളിതമായ ഡിസൈനോട് കൂടിയ ലെഹങ്കയാണ് പ്രിയയുടെ വേഷം. കലംകാരിയോട് സാദൃശ്യമുള്ള മെറ്റീരിയലാണ് ലെഹങ്കയ്ക്ക്. ബ്രൗൺ നിറം ഹൈലൈറ്റ് ചെയ്യപ്പെടുന്ന തരത്തിൽ സൂക്ഷ്മമായ പ്രിന്റുകൾ. ഇതിനോടൊപ്പം കസവിന്റെ ബോർഡർ കൂടിയാകുമ്പോൾ ‘ക്ലാസിക് ലുക്ക്’ ആയി. ടോപ്പിന്റെ ഡീപ് നെക്കാണ് മറ്റൊരു ആകർഷണം. ഔട്ട്ഫിറ്റിന് അനുയോജ്യമായ നെക്ക്പീസുകളും റിംഗുകളുമെല്ലാം ലുക്കിനെ കൂടുതൽ പരിപോഷിപ്പിക്കുന്നു.
കാറ്റിളകുന്ന ഹെയർസ്‌റ്റൈൽ കൂടിയാകുമ്പോൾ പഴയ ഏതോ കാലത്തെ ഛായാചിത്രം പോലെ അതിമനോഹരിയായാണ് പ്രിയയെ കാണപ്പെടുന്നത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്ക് പേജിലും പങ്കുവച്ച ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള പ്രതികരണമാണ് പ്രിയയ്ക്ക് ലഭിക്കുന്നത്.
Discussion about this post