സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരിലും ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരിലും നിരവധി സിനിമാനടിമാരാണ് സമൂഹമാധ്യമത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ടത്. ഇപ്പോഴും അത് തുടര്‍ക്കഥയായി മാറുകയാണ്. ഉപദേശവുമായും മറ്റും എത്തുന്ന സദാചാര ആങ്ങളമാര്‍ക്ക് പലപ്പോഴും പല നടിമാരും ചുട്ട മറുപടിയും നല്‍കാറുണ്ട്.
ഇഷ്ടമുള്ള വേഷം ധരിച്ചതിന്റെ പേരില്‍ ഉപദേശം നല്കിയ സദാചാര ആങ്ങളമാര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ അവതാരകന് ജീവയുടെ ഭാര്യ അപര്‍ണ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു അപര്‍ണയുടെ പ്രതികരണം.
എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ എല്ലാ ഞരമ്പന്മാരുടെയും ശ്രദ്ധക്ക്,എന്റെ ഫോട്ടോസില്‍ മോശം കമന്റിട്ടോ എന്നെ ബോഡി ഷേമിങ്ങ് നടത്തിയോ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല.അതിന് വേണ്ടി ശ്രമിക്കുക പോലുമരുത്.എന്ത് ധരിക്കണമെന്ന് എന്നുള്ളത് ഞാന്‍ തീരുമാനിക്കും.അത് ആത്മവിശ്വാസത്തോടെ ധരിക്കുകയും ചെയ്യുമെന്നു അപര്‍ണ പറയുന്നു.
എല്ലാ ഞരമ്പന്മാരായ പുരുഷന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ.നിങ്ങള്‍ അത്രക്ക് വലിയ തോല്‍വികളാണ്.നിങ്ങളെ പോലെയുള്ള മാനസിക രോഗികള്‍ നന്നാവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാമെന്നും അപര്‍ണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സൂര്യ മ്യൂസിക്കില്‍ കോ ആങ്കര്‍ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപര്‍ണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും.ഖത്തര്‍ എയര്‍വേസില്‍ കാബിന് ക്രൂവാണ് അപര്‍ണ.ജീവയും ഭാര്യ അപര്‍ണ്ണയും പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കാറുള്ളതും.
Discussion about this post