റോഷന്‍ ആന്‍ഡ്രൂസ്-മഞ്ജു വാര്യര്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘പ്രതി പൂവന്‍കോഴി’ഹിന്ദിയിലേക്ക്. ബോണി കപൂറിന്റെ ബോണി കപൂര്‍ പ്രൊഡക്ഷന്‍സ് ആണ് ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നേരത്തേ അന്നബെന്‍ നായികയായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഹെലന്റെ’ റീമേക്ക് അവകാശവും ബോണി കപൂര്‍ സ്വന്തമായിരുന്നു.
‘പ്രതി പൂവന്‍കോഴി’ ഹിന്ദിക്ക് പുറമെ തെലുങ്ക്, കന്നട എന്നീ ഭാഷകളിലും റീമേക്ക് ചെയ്യുന്നുണ്ട്. ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മഞ്ജുവും റോഷന്‍ ആന്‍ഡ്രൂസും ഒന്നിച്ച ചിത്രമാണ് പ്രതി പൂവന്‍കോഴി. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ‘മാധുരി’ എന്ന സെയില്‍സ് ഗേളായാണ് മഞ്ജു വാര്യര്‍ എത്തിയത്. ചിത്രത്തിലെ വില്ലന്‍ വേഷം കൈകാര്യം ചെയ്തത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ്.
അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരപിപ്പിച്ചത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്.
Discussion about this post