ആശങ്ക വേണ്ട; ടൊവീനോ തോമസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കൊച്ചി: നടന്‍ ടൊവീനോ തോമസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. നാളെ രാവിലെ 11 മണിവരെ ടൊവീനോ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരുമെന്നും തുടര്‍ന്ന് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നുമാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലാണ് താരമിപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ ദിവസമാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ‘കള’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.

സംഘട്ടനരംഗങ്ങള്‍ക്കിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണം. ആന്തരികരക്തസ്രാവം ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തെ തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റിയത്.

Exit mobile version