ഷൂട്ടിംഗ് സമയത്ത് ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടയില്‍ വയറിനേറ്റ ചവിട്ട് കാര്യമായി എടുത്തിരുന്നില്ലെന്ന് ടൊവീനോയുടെ പേഴ്‌സണല്‍ സ്റ്റാഫ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കള എന്ന ചിത്രത്തിന് വേണ്ടി നടത്തിയ ഫൈറ്റിലാണ് താരത്തിന് പരിക്കേറ്റത്. ആന്തരിക അവയവത്തിന്റെ ഒരു വശത്ത് ബ്ലീഡിങ് കാണപ്പെട്ടിരുന്നു. ആശുപത്രിയില്‍ ചികിത്സയിലാണ് ടൊവിനോ ഇപ്പോള്‍ ഉള്ളത്. നിലവില്‍ ഉള്ള ബ്ലീഡിങ് വലിയ പ്രശ്‌നം ഉള്ളത് അല്ല എന്ന് ആണ് ഡോക്ടര്‍ മാരുടെ നിഗമനം.
ഷൈജന്‍ അഗസ്റ്റിന്റെ വാക്കുകള്‍;
കള ഷൂട്ടിങ് സമയത്തു ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടയില്‍ വയറില്‍ കിട്ടിയ മര്‍ദ്ദനം ഷൂട്ടിങ് ഇടയില്‍ കാര്യമായി എടുത്തിരുന്നില്ല. കാരണം അന്നേരം അങ്ങനെ പറയത്തക്ക പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് ആണ് വയര്‍ വേദന അനുഭവപ്പെടുന്നതും തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആന്തരിക അവയവത്തിന്റ ഒരു വശത്തു ബ്ലീഡിങ് കാണപ്പെടുകയും ഉണ്ടായി.
സാധാരണഗതിയില്‍ ഇന്റെര്‍ണല്‍ ഓര്‍ഗന്‍സ് സംബദ്ധമായ പ്രശനങ്ങള്‍ക്ക് നല്ല രീതിയില്‍ ഒബ്സര്‍വേഷന്‍ വേണം എന്നതിനാലും പരിപൂര്‍ണ്ണ വിശ്രമം അത്യാവശ്യം ആയതിനാലും മൂന്ന് ദിവസം നിരീക്ഷണത്തില്‍ ആയിരിക്കും. നിലവില്‍ ഉള്ള ബ്ലീഡിങ് വലിയ പ്രശ്‌നം ഉള്ളത് അല്ല എന്ന് ആണ് ഡോക്ടര്‍മാരുടെ നിഗമനം അതിനാല്‍ കാര്യമായ പ്രശനങ്ങള്‍ ഒന്നും തന്നെ ഇല്ല. എത്രയും പെട്ടെന്ന് തിരിച്ചു വരും. എല്ലാവരും പ്രാര്‍ത്ഥിക്കുക.
Discussion about this post