കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ആര്‍ആര്‍ആറി’ന്റെ ചിത്രീകരണം പുനഃരാരംഭിച്ചു. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.
സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. ചിത്രം ഒരു സാങ്കല്‍പ്പിക കഥയാണ് എന്നാണ് രാജമൗലി പറയുന്നത്. കൊമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ കഥകള്‍ സാമ്യമുള്ളവയാണ്. പക്ഷേ അവര്‍ കണ്ടിട്ടില്ല. അവര്‍ തമ്മില്‍ പരസ്പരം അറിയാമെങ്കില്‍ എങ്ങനെ ആയിക്കുമെന്നാണ് ചിത്രം പറയുന്നത്. സീതാരാമ രാജുവായി രാം ചരണും. കോമരം ഭീമായി ജൂനിയര്‍ എന്‍ടിആറുമാണ് എത്തുന്നത്. ഇതിനുപുറമെ ബോഴിലുഡില്‍ നിന്ന് അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അതേസമയം മാസങ്ങളോളം അടച്ചിട്ട ചിത്ത്രതിന്റെ ബ്രഹ്മാണ്ഡ സെറ്റ് കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ തുറന്നത്. പൊടിപിടിച്ചുകിടക്കുന്ന സെറ്റുകള്‍ ശുചിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നതിന്റെ വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 2021 ജനുവരി എട്ടിന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
Discussion about this post