തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനാരോഗ്യത്തെ തുടര്‍ന്നാണ് താരത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെപ്റ്റംബര്‍ 24ന് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതയെയും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഈ മാസം രണ്ടിനാണ് ഇരുവരും ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ പെട്ടെന്നുണ്ടായ അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തമിഴ് മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിജയകാന്തിന്റെ അനാരോഗ്യവാര്‍ത്ത അദ്ദേഹത്തിന്റെ രാഷ്ട്രീയകക്ഷിയായ ഡിഎംഡികെയുടെ അണികളിലും ആരാധകരിലും ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്.