നടന്‍ പ്രസന്ന സിനിമയില്‍ എത്തിയിട്ട് പതിനെട്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഈ അവസരത്തില്‍ താരം പങ്കുവെച്ച ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്. പതിനെട്ട് വര്‍ഷം കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ കടന്ന് പോയെന്നും ജീവിതം നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുവെന്നും പരാജയങ്ങള്‍ തന്നെ ശക്തനാക്കി എന്നുമാണ് താരം കുറിച്ചത്.
അന്ന് എന്റെ ആഗ്രഹങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത് നിങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയുമാണെന്നും നന്ദി എന്ന രണ്ടക്ഷരം കൊണ്ട് എന്റെ കടപ്പാട് പങ്കുവയ്ക്കാനാവില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘പിന്നിട്ട വഴികള്‍ അത്ര എളുപ്പമുള്ളതായിരുന്നില്ല, ഈ വര്‍ഷങ്ങളെല്ലാം ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയായിരുന്നു. എനിക്കൊരു സ്വപ്നമുണ്ടായിരുന്നു. ഒരു നടനാകണം എന്ന സ്വപ്നം. അതുമാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അങ്ങനെ ഞാനീ വ്യവസായത്തിലേക്ക് കാലെടുത്തു വച്ചു. ഇന്നും പലപ്പോഴും ഇവിടെ ഞാനൊരു അന്യനാണെന്ന് തോന്നാറുണ്ട്. പക്ഷേ ഇവിടെയാണ് എന്റെ ഹൃദയമുള്ളത്. എനിക്കെന്തെങ്കിലും ചെയ്യാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ഇവിടെയാണ്. ഞാനിവിടെ തന്നെ നില്‍ക്കണം എന്ന് ഞാന്‍ എന്നോട് തന്നെ പറയാറുണ്ട്. അവസാനം വരെയും ഇവിടെ തന്നെ.
2002 ലാണ് എന്റെ ആദ്യ ചിത്രം ഫൈവ് സ്റ്റാര്‍ റിലീസ് ചെയ്തത്. പതിനെട്ട് വര്‍ഷം കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ കടന്ന് പോയി. ജീവിതം ഒരുപാട് പഠിപ്പിച്ചു.നല്ലതും ചീത്തയും. പരാജയങ്ങള്‍ എന്നെ ശക്തനാക്കി. വിജയങ്ങളല്ല അന്തിമം എന്ന് ഞാന്‍ മനസിലാക്കി. ക്ഷമിക്കാനും മുന്നോട്ട് പോകാനും പഠിച്ചു. ക്ഷമ പറയാന്‍ പഠിച്ചു. എന്റെ ഈഗോ മനസിലാക്കി.
ഇന്ന് 18 വര്‍ഷങ്ങള്‍ക്കിപ്പുറം നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ കൂപ്പുകൈയ്യോടെ നില്‍ക്കുന്നു. എന്റെ ആരാധകരോട്, സിനിമയിലെ സുഹൃത്തുക്കളോട്, സഹപ്രവര്‍ത്തകരോട്, മാധ്യമങ്ങളോട്, എന്റെ കുടുംബത്തോട്, ഭാര്യയോട്, അഭ്യുദയകാക്ഷികളോട്, എല്ലാത്തിനുമുപരി സര്‍വശക്തനായ ദൈവത്തോട് ഞാന്‍ നന്ദി പറയുന്നു. എനിക്കറിയാം എനിക്ക് ഇനിയുമേറെ മുന്നോട്ട് പോവാനുണ്ട്. തുടങ്ങിയ സമയത്ത് എനിക്കുണ്ടായിരുന്ന അതേ സ്വപ്നം ഇന്നുമുണ്ട്. അന്ന് എന്റെ ആഗ്രഹങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത് നിങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയുമാണ്,. നന്ദി എന്ന രണ്ടക്ഷരം കൊണ്ട് എന്റെ കടപ്പാട് പങ്കുവയ്ക്കാനാവില്ല. എങ്കിലും എല്ലാവരോടും നന്ദി’ എന്നാണ് താരം കുറിച്ചത്.
2002 മണിരത്‌നം നിര്‍മ്മിച്ച് സൂസി ഗണേശന്‍ സംവിധാനം ചെയ്ത ഫൈവ് സ്റ്റാര്‍ എന്ന ചിത്ത്രത്തിലൂടെയാണ് പ്രസന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കനിഹ ആയിരുന്നു ചിത്രത്തിലെ നായിക.
THANK YOU 🙏🙏
LOVE YOU ALL❤❤ pic.twitter.com/Js0p5goNkq— Prasanna (@Prasanna_actor) October 4, 2020
Discussion about this post