സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തനങ്ങളിലേക്കും സ്ത്രീകള്‍ കടന്നു വരണമെന്ന് അനുഷ്‌ക ഷെട്ടി. തന്റെ പുതിയ ചിത്രമായ സൈലന്‍സിനെ കുറിച്ച് സംസാരിക്കവേയാണ് താരം ഇത്തരത്തില്‍ പറഞ്ഞത്. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം ലഭിച്ചാല്‍ മാത്രം പോരാ എന്നും സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തനങ്ങളിലേക്കും സ്ത്രീകള്‍ കടന്നു വരണമെന്നും അതാണ് സിനിമയുടെ സ്ത്രീപക്ഷം എന്നുമാണ് താരം പറഞ്ഞത്.
അല്ലാതെ ഒരു നായികയെ മുന്‍നിര്‍ത്തി പുരുഷന്മാര്‍ മാത്രം അടങ്ങുന്ന സംഘം ചിത്രീകരിക്കുന്ന സിനിമകള്‍ അല്ല സ്ത്രീപക്ഷ സിനിമയെന്നും താരം പറഞ്ഞു. സിനിമ പെണ്ണുങ്ങളുടേതായി മാറണമെന്നും ആ മാറ്റം തുടങ്ങിക്കഴിഞ്ഞുവെന്നും താരം പറഞ്ഞു.
അതേസമയം ഏതു ഭാഷയിലും ആണ്‍സിനിമകളാണ് കൂടുതല്‍ എന്നും താരം പറഞ്ഞു. എന്നാല്‍ സിനിമയുടെ കാര്യത്തില്‍ മാത്രമല്ല ചുറ്റുമുളള ലോകവും അങ്ങനെ തന്നെ. പക്ഷേ പതിയെ കാഴ്ചപ്പാടുകള്‍ മാറി വരുന്നുണ്ട്. സ്ത്രീകള്‍ കൂടുതലായി മുന്‍നിരയിലേക്ക് വരുന്നു. ആ മാറ്റം സിനിമയിലും പ്രതിഫലിക്കുന്നുണ്ട്. സിനിമ കാലത്തിനൊപ്പം സഞ്ചരിക്കുകയാണ്. ലോകം മാറുന്നതിന് അനുസരിച്ച് പുതിയ കഥാപ്രമേയങ്ങള്‍ വരുന്നു. ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ വരുന്നു. നായിക മാത്രമല്ല സിനിമയിലെ സ്ത്രീ. സംവിധായിക മുതല്‍ ടെക്‌നീഷ്യന്‍സ് രംഗത്ത് വരെ സ്ത്രീകളെത്തി തുടങ്ങിയെന്നും താരം പറഞ്ഞു.