പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ മുഖം ഒരു തവണയെങ്കിലും കാണാന്‍ കഴിയാതെയാണ് നടനും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ വിടവാങ്ങിയത്. തന്റെ ജീവിതത്തിന്റെ നല്ല പാതിയെ നഷ്ടപ്പെട്ട സങ്കടത്തിലായിരുന്നു മേഘ്‌ന. പതിയെ ജീവിതത്തിലേക്ക് തിരിച്ചുകയറുന്ന മേഘ്‌ന ഇപ്പോള്‍ ചീരുവിന്റെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.
മേഘ്‌നയുടെ സീമന്ത ചടങ്ങുകളുടെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിലെ വേദിയില്‍ മേഘ്‌നയുടെ അരികിലായി ചിരഞ്ജീവി സര്‍ജയുടെ വലിയൊരു കട്ടൗട്ട് സ്ഥാപിച്ചിരുന്നു.
ചീരു എങ്ങും പോയിട്ടില്ലെന്നും എന്നെന്നും തന്റെ ഒപ്പം തന്നെയുണ്ടാവുമെന്നും മേഘ്‌ന പറയുന്നു. വര്‍ഷം ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തി കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ വിടപറഞ്ഞത്.