നിവിന്‍ പോളി നായകനായി എത്തിയ ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തില്‍ ‘മൂത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന പാട്ട് പാടി പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് അരിസ്റ്റോ സുരേഷ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
തന്നെയും സുഹൃത്തിനെയും ചേര്‍ത്തുവെച്ച് വന്ന വിവാഹവാര്‍ത്തകള്‍ വേദനിപ്പിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ അമ്മയെ കാണാന്‍ എത്തിയ സുഹൃത്തിന്റെ ചിത്രം ആണ് ചിലര്‍ അത്തരത്തില്‍ പ്രചരിപ്പിച്ചത്.
അതേസമയം താന്‍ വിവാഹം കഴിക്കില്ല എന്നൊന്നും പറയുന്നില്ല. പക്ഷേ അതിനുമുമ്പ് തനിക്ക് ഒരു സിനിമ സംവിധാനം ചെയ്യണമെന്നും അതിനു ആദ്യം സംവിധാനം പഠിക്കണമെന്നും അതിനുശേഷമേ വിവാഹം ഉണ്ടാകൂ എന്നാണ് താരം പറഞ്ഞത്.
Discussion about this post