നടന്‍ അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത് വ്യാജം. താരം തന്നെയാണ് ഇക്കാര്യം അടിസ്ഥാന രഹിതമെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. സുഹൃത്തിന്റെ ചിത്രവുമായി ചേര്‍ത്തുവച്ചാണ് പ്രചരണം നടത്തുന്നതെന്ന് സുരേഷ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നുവെന്ന വാര്‍ത്ത വന്നത്. സുഹൃത്ത് അതിഥിയുടേയും അരിസ്റ്റോയുടേയും ചിത്രം ചേര്‍ത്തുവച്ചായിരുന്നു പ്രചാരണം. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് വിവാഹമെന്ന് വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇത് വേദനിപ്പിച്ചുവെന്ന് അരിസ്റ്റോ സുരേഷ് പറയുന്നു.
അരിസ്റ്റോ സുരേഷിനൊപ്പം ബിഗ് ബോസില്‍ പങ്കെടുത്ത ആളാണ് അതിഥി. അരിസ്റ്റോയുടെ അമ്മയെ കാണാന്‍ അതിഥി വന്നപ്പോള്‍ എടുത്ത ചിത്രമാണ് തെറ്റായി പ്രചരിച്ച് വാര്‍ത്തകള്‍ എത്തിയത്. സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അറിയാന്‍ നിരവധി പേര്‍ വിളിച്ചുവെന്ന് അരിസ്റ്റോ പറഞ്ഞു. എന്നെങ്കിലും വിവാഹം കഴിക്കും. പക്ഷേ അതിന് മുന്‍പ് ഒരു സിനിമ സംവിധാനം ചെയ്യണം. മുന്‍പും തനിക്കെതിരെ വ്യാജപ്രചാരണം നടന്നിട്ടുണ്ടെന്നും അരിസ്റ്റോ സുരേഷ് കൂട്ടിച്ചേര്‍ത്തു.
Discussion about this post