പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും അണയുന്നില്ല ആ നാദവും മുഖവും. ഇപ്പോഴും എസ്പിബിയുടെ ഓര്‍മ്മകളിലാണ് പലരും. ഓര്‍മ്മ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ശോഭന.
‘ദളപതി’ എന്ന ചിത്രത്തിന് വേണ്ടി എസ്പിബിയും എസ് ജാനകിയും ചേര്‍ന്ന് പാടിയ ‘സുന്ദരി കണ്ണാല്‍ ഒരു സേതി’ എന്ന ഗാനം പങ്കുവെച്ചാണ് താരം ഓര്‍മ്മ പങ്കുവെയ്ക്കുന്നത്. ഒരിക്കലും പകരം വയ്ക്കാനാവാത്ത അമൂല്യമായൊരു നിധി നഷ്ടപ്പെട്ടുവെന്നും ശോഭന കുറിക്കുന്നു.
‘ആ നഷ്ടവുമായി പൊരുത്തപ്പെടുക എന്നത് പ്രയാസമാണ്, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു പാട്ട് തിരയുമ്പോള്‍…. ഒരിക്കലും പകരം വയ്ക്കാനാവാത്ത അമൂല്യമായൊരു നിധി നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റൊന്നും പറയാന്‍ കഴിയില്ല. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു പൊലീസുകാരനും ഞാന്‍ കള്ളിയുമായിരുന്നു,” ശോഭന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.