അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് കല്യാണി പ്രിയദര്‍ശന്‍. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ദുബായിയില്‍ വെച്ച് നടത്തിയ സ്‌കൈ ഡൈവിംഗിന്റെ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ
പങ്കുവെച്ചത്. ‘പുറമേ ചിരി, ഉള്ളില്‍ കരച്ചില്‍’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
തെലുങ്ക് ചിത്രം ഹലോയിലൂടെയാണ് കല്യാണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ശിവ കാര്‍ത്തികേയന്റെ നായികയായി ഹീറോയിലൂടെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. മാനാടു, വാന്‍ എന്നിവയാണ് താരത്തിന്റേതായി ഒരുങ്ങുന്ന തമിഴ് ചിത്രങ്ങള്‍. പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും കല്യാണി അബിനയിച്ചിട്ടുണ്ട്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന
‘ഹൃദയം’ എന്ന ചിത്രത്തിലും കേന്ദ്ര കഥാപാത്രമായി കല്യാണി എത്തുന്നുണ്ട്.
Discussion about this post