ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി റോഷന്‍ മാത്യു

ബെര്‍ലിനില്‍ നടന്ന ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി റോഷന്‍ മാത്യു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോനി’ലെ ‘അമീര്‍’ എന്ന കഥാപാത്രമാണ് റോഷനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. റോഷന് അവാര്‍ഡ് കിട്ടിയ വിവരം ഗീതു മോഹന്‍ദാസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ‘മൂത്തോന്’ ലഭിച്ചു. ‘പരീക്ഷ’, ‘നിര്‍വാണ ഇന്‍’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ആദില്‍ ഹുസൈനാണ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

നേരത്തെ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും ‘മൂത്തോന്‍’ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. ഫെസ്റ്റിവലിലെ മികച്ച ചിത്രമായി മൂത്തോനെ തെരഞ്ഞെടുത്തിരുന്നു. ഇതിനുപുറമെ നിവിന്‍ പോളിയെ മികച്ച നടനായും സഞ്ജന ദീപു മികച്ച ബാലതാരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Exit mobile version