‘അര്‍ജുന്‍ റെഡ്ഡി’ എന്ന ഒറ്റ ചിത്രം കൊണ്ട് സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച താരമാണ് വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ മറ്റൊരു അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ഇന്‍സ്റ്റഗ്രാമില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് താരം.
ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് വര്‍ഷം കൊണ്ട് 90 ലക്ഷം ഫോളോവേഴ്‌സിനെ ആണ് താരം സ്വന്തമാക്കിയത്. ഈ നേട്ടത്തിന്റെ പ്രത്യേകത എന്താണെന്നു വെച്ചാല്‍ ഈ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയ സൗത്ത് ഇന്ത്യന്‍ താരം വേറെയില്ലെന്നതാണ്. 2018 മാര്‍ച്ച് ഏഴിനാണ് വിജയ് ദേവരക്കൊണ്ട ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുറന്നത്.
നിലവില്‍ വിജയ് ദേവരക്കൊണ്ട പുരി ജഗന്നാഥിന്റെ സംവിധാനത്തില്‍ ഒരു ആക്ഷന്‍ സിനിമയിലാണ് ഇപപ്പോള്‍ അഭിനയിക്കുന്നത്. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനവും ഈ അടുത്തിടെ നടന്നിരുന്നു.
Discussion about this post