സംവിധായകന് വി.എം. വിനുവിന്റെ മകള്‍ വര്‍ഷ വിനുവിന്റെ വിവാഹ വിഡിയോ പുറത്തിറങ്ങി. കോവിഡ് സാഹചര്യത്തില്‍ ഏതാനും ക്ഷണിക്കപ്പെട്ട ആളുകള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.വിഡിയോയിലെ ഗാനം ആലപിച്ചിരിക്കുന്നത് വര്‍ഷ തന്നെയാണ്.
അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു വര്‍ഷ വിനുവിന്റെയും നിത്യാനന്ദുയുടെയും വിവാഹം. കഴിഞ്ഞ ഓഗസ്റ്റില്‍ കോഴിക്കോട് ട്രൈപെന്റാ ഹോട്ടലിന്റെ ഹാളില്‍ വച്ചായിരുന്നു വര്‍ഷയും നിത്യാനന്ദും വിവാഹിതരായത്.
ഏറെ വ്യത്യസ്തമാര്‍ന്ന വിവാഹ വീഡിയോ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മമ്മൂട്ടി, ശ്രീനിവാസന്, ജയറാം തുടങ്ങി മലയാള സിനിമയിലെ വിവിധ നടീനടന്മാര് സംവിധായകര്‍ തുടങ്ങിയവരുടെ ആശംസകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
വിഡിയോയിലെ ഗാനം ആലപിച്ചിരിക്കുന്നത് വര്‍ഷ തന്നെയാണ്. ഗാനത്തിന് ബി.കെ. ഹരിനാരായണനാണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം വൈശാഖ് ശശിധരന്. പിന്നണി ഗായികയായ വര്‍ഷ മറുപടി, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളില്പാടിയിട്ടുണ്ട്. മമ്മൂട്ടിയുടെ വേഷം എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
Discussion about this post