മലയാളി പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ് പേളിയും ശ്രീനിഷും. ബിഗ് ബോസ് പരിപാടിയില്‍ മൊട്ടിട്ട പ്രണയ സാഫല്യമാണ് നാളുകള്‍ക്ക് ശേഷമുണ്ടായത്. തന്റെ ജീവിതത്തിലെ പ്രിയ നിമിഷങ്ങള്‍ പേളി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ താരം പ്രണയാര്‍ദ്ര കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് പേളി കുറിപ്പ് പങ്കുവെച്ചത്. ശ്രീനിഷ് തന്നെ ഒരു കുഞ്ഞിനെപോലെയാണ് നോക്കുന്നത് എന്നും എപ്പോഴും സന്തോഷവതിയായിരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പേളി കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
അവന്റെ കൈകളില്‍ ഞാന്‍ എപ്പോഴും സുരക്ഷിതയാണ്. എന്നെ ഒരു കുഞ്ഞിനെപോലെയാണ് നോക്കുന്നത്. ഞാന്‍ സന്തോഷവതിയായിരിക്കാന്‍ എപോഴും ശ്രമിക്കുന്നു. നെഗറ്റീവ് സിനിമകളോ വാര്‍ത്തകളോ കാണാന്‍ എന്നെ അനുവദിക്കുന്നില്ല. എന്റെ ആദ്യത്തെ സ്‌കാന്‍ കഴിഞ്ഞപ്പോള്‍ അവന് ആനന്ദക്കണ്ണീര്‍ വന്നു. ഞാന്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി അവന്‍ അവന്റെ കുഞ്ഞിനോട് സംസാരിക്കുന്നു. ഞാന്‍ പാല്‍ കുടിക്കുന്നുണ്ട് എന്ന് അവന്‍ ഉറപ്പുവരുത്തുന്നു (അതിന്റെ രുചി എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ട് ഞാന്‍ അവസാനത്തെ തുള്ളി കുടിക്കുന്നതുവരെ അവന്‍ കാത്തിരിക്കുന്നു.)
വൈകുന്നേരങ്ങളില്‍ അവന്‍ എനിക്കൊപ്പം നടക്കുന്നു. ഞാന്‍ ഉറങ്ങാതിരിക്കുമ്പോള്‍ അവനും ഒപ്പമിരിക്കുന്നു. എന്നെ ഉറക്കത്തിലേക്ക് ആക്കാന്‍ ഇഷ്ടപ്പെട്ട പാട്ടുകള്‍ വയ്ക്കുന്നു. ഞാന്‍ എത്ര മനോഹരിയാണ് എന്ന് അവന്‍ ഓര്‍മിപ്പിക്കുന്നു. എനിക്ക് എന്താണോ വേണ്ടത് അത് തിന്നാന്‍ പ്രേരിപ്പിക്കുന്നു. എന്റെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ എന്നോട് പറയുന്നു. അങ്ങനെ ഒരുപാടുണ്ട്. ഞാന്‍ അവനെ ഹൃദയം നിറഞ്ഞ് സ്‌നേഹിക്കുന്നു. സ്‌നേഹം നിറഞ്ഞ മനുഷ്യന്റെ ചെറിയ പതിപ്പിനെ എന്നില്‍ വഹിക്കുന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്. സ്‌നേഹം ശ്രീനി.
ALWAYS safe in his Arms 🌸🧿 He takes care of me like a baby and he is always making sure I’m happy. He doesn’t let me…
Pearle Maaney यांनी वर पोस्ट केले मंगळवार, २९ सप्टेंबर, २०२०
Discussion about this post