കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ തളര്‍ന്നിരിക്കുകയാണ് സിനിമാലോകം. മലയാള സിനിമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താര രാജാവ് മോഹന്‍ ലാല്‍ തന്റെ പ്രതിഫലം പകുതിയാക്കി കുറച്ചു. സൂപ്പര്‍ സ്റ്റാര്‍ മമ്മുട്ടിയും പ്രതിഫലം വെട്ടി കുറക്കും എന്നാണ് വിവരം.
ദൃശ്യം രണ്ടിലാണ് മോഹന്‍ലാല്‍ പ്രതിഫലം പകുതി മതി എന്ന് സമ്മതിച്ചത്. താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യം ഉന്നയിച്ചിരുന്നു. ലോക്ക് ഡൗണിന് ശേഷമുള്ള കരാറുകളില്‍ ചില അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കാന്‍ തയാറാകാത്തതിനാലാണ് നിര്‍മാതാക്കളുടെ നടപടി.
തിയറ്ററുകള്‍ തുറന്നാലും വിനോദനികുതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലാപാട് മാറ്റാതെ റിലീസ് വേണ്ടെന്നാണ് സംഘടന തീരുമാനം. അതേസമയം, ടൊവിനോ,ജോജു ജോര്‍ജ് എന്നിവര്‍ പ്രതിഫലം കുറയ്ക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ടൊവിനോ തോമസും,ജോജു ജോര്‍ജ്ജും പ്രതിഫലം കുറയ്ക്കാത്ത സാഹചര്യത്തില്‍ ഇരുവരുടെയും ചിത്രങ്ങള്‍ക്ക് അംഗീകാരം നല്‍കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു. മെഗാ സ്റ്റാര്‍ മോഹന്‍ലാല്‍ പോലും ദൃശ്യം രണ്ടില്‍ പകുതി പ്രതിഫലം വാങ്ങുന്നുള്ളു എന്നാണ് അസോസിയേഷന്റെ ഭാഗത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍.
Discussion about this post